NCT
KeralaNewsThrissur News

ജേ സി ഐ തൃപ്രയാർ നടപ്പിലാക്കുന്ന നാട്ടിക ഗ്രാമ പഞ്ചായത്തിലെ “എന്റെ ഗ്രാമം ” പദ്ധതി ഉദ്ഘാടനം ചെയ്തു.

തൃപ്രയാർ :  ജേ സി ഐ തൃപ്രയാർ നടപ്പിലാക്കുന്ന നാട്ടിക ഗ്രാമ പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും പേരുകൾ അടയാളപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കുന്ന “എന്റെ ഗ്രാമം ” പദ്ധതി ജെസി ഐ തൃപ്രയാർ കുടുംബ സംഗമത്തിൽ വെച്ച് നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

പദ്ധതിക്ക് നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ പരിപൂർണമായ പിന്തുണയും ഈ പദ്ധതിക്ക് പുറകിൽ പ്രവർത്തിച്ച ജേ സി ഐ അംഗങ്ങൾക്ക് അഭിനന്ദനങ്ങളും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു. ജേ സി ഐ തൃപ്രയാർ പ്രസിഡന്റ്‌ ടി എസ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ജേ സി ഐ തൃപ്രയാർ അംഗങ്ങൾ കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുകയും തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.</p>

Related posts

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

ലീഡർ കെ കരുണാകരൻ 106-ാം ജന്മിനവാർഷികാചരണം നടത്തി.

murali

വനിതാദിനത്തിൽ മോദിയുടെ പ്രഖ്യാപനം; പാചകവാതക വില 100 രൂപ കുറച്ചു.

murali
error: Content is protected !!