NCT
KeralaNewsThrissur News

പി. കെ മുഹമ്മദ് ഗുരുക്കൾ അനുസ്മരണവും, കളരി പ്രദർശനവും മത്സരവും സംഘടിപ്പിച്ചു.

വാടാനപ്പള്ളി നടുവിൽക്കര പ്രാചീന കേരള കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പി. കെ മുഹമ്മദ് ഗുരുക്കൾ അനുസ്മരണവും, കളരി പ്രദർശനവും മത്സരവും സംഘടിപ്പിച്ചു. കണ്ടശാംകടവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി പ്രസാദ് ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം വി. എൻ സുർജിത് മുഖ്യപ്രഭാഷണം നടത്തി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം സുജിത്ത് അധ്യക്ഷത വഹിച്ചു. അന്തിക്കാട് സബ് ഇൻസ്പെക്ടർ വി. എസ് ജയൻ മത്സര ഇനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രാചീന കേരള കളരിസംഘം ഗുരുകൾ പി. എം ഷെമീറിന്റെ നേതൃത്വത്തിൽ കളരി പ്രദർശനവും നടത്തി.

സംഘാടക സമിതി അംഗം സൗമ്യ, സിവിൽ എക്സൈസ് ഓഫീസർ കെ. വി കണ്ണൻ, ഡെന്നി, ആർ. എം താരിക്, രമേശൻ മാസ്റ്റർ, കരാത്തെ അധ്യാപകരായ പ്രേംകുമാർ, മുകേഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

പോലീസുദ്ദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി : പ്രതി എടത്തുരുത്തി പുളിഞ്ചോട് സ്വദേശി പോലീസ് കസ്റ്റഡിയിൽ.

murali

കുന്നംകുളത്ത് 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ.

murali

നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിസിറ്റി പോസ്റ്റ് തകർന്നു.

murali
error: Content is protected !!