NCT
KeralaNewsThrissur News

ചെളിയിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു.

വാണിയംപാറ : പീച്ചി ഡാമിൻറെ വൃഷ്ടിപ്രദേശമായ കുമ്മായച്ചാൽ മേഖലയിൽ ചെളിയിൽ അകപ്പെട്ട ആനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിയെ രക്ഷിക്കുന്നതിനായി നാലോളം വലിയ ആനകൾ ചുറ്റും കൂടിയെങ്കിലും ശ്രമം പാഴായി. വനം വകുപ്പും പോലീസും സ്ഥലത്തെത്തി.

വലിയ ആനകൾ കുട്ടിയാനയുടെ അടുത്തുനിന്നും മാറിയതിനു ശേഷം ആനക്കുട്ടിക്ക് വൈദ്യസഹായം നൽകുന്നതിനായി മൃഗഡോക്ടറെ വിളിച്ചുവരുത്താനാണ് വനം വകുപ്പ് ഉദ്ദേശിച്ചിരുന്നത് എന്നാൽ അപ്പോഴേക്കും ആനക്കുട്ടി ചരിഞ്ഞു. ആനക്കുട്ടിക്ക് ഏകദേശം രണ്ടുമാസം പ്രായമുള്ളതായി വനവകുപ്പ് പറയുന്നു.

Related posts

ചന്തക്കുന്ന് മുതൽ മൂന്നുപീടിക വരെ സംസ്ഥാന പാത നവീകരണത്തിന് 6.88 കോടി രൂപയുടെ ഭരണാനുമതിയായി: മന്ത്രി ഡോ ആർ ബിന്ദു.

murali

ഗുരുവായൂരിൽ ബാർ ഹോട്ടലുകളിൽ മിന്നൽ പരിശോധന; മോശം സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

murali

പൗരത്വ നിയമ ഭേദഗതി നിയമം; സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ.

murali
error: Content is protected !!