കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ ശ്രീ നാരായണ ഗുരുദേവൻ നടത്തിയ ദീപ പ്രതിഷ്ഠയ്ക്ക് 105 വയസ്സ്. പ്രതിഷ്ഠാദിന ചടങ്ങുകൾ വിപുലമായ രീതികളോടെ നടത്തി. വെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമം, ഉഷപൂജ, ശതകലശപൂജ എന്നിവ നടത്തി.
ശിവഗിരി മഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾ നയിച്ച ധർമ്മ പ്രഭാഷണം, ജപം, ധ്യാനം എന്നിവയും ഉണ്ടായി. തുടർന്ന് ശതകലശാഭിഷേകം, മഹാഗുരുപൂജ, അന്നദാനവും നടത്തി. വൈകീട്ട് ദീപാരാധന, ദീപക്കാഴ്ച എന്നിവയും ഉണ്ടായിരുന്നു.
