NCT
KeralaNewsThrissur News

പണയം വെച്ച വാഹനം പണം നൽകി തിരികെ എടുക്കാത്തതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: താറാവ് സണ്ണിയും 3 കൂട്ടാളികളും ചേർപ്പിൽ അറസ്റ്റിൽ.

ചേർപ്പ് : പണയമായി നൽകിയ വാഹനത്തിന്റെ പണം തിരികെ നൽകി വാങ്ങാത്തതിനെ തുടർന്ന് യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ താറാവ് സണ്ണിയേയും 3 കൂട്ടികളേയും ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ മെയ് 14 ന് രാത്രി 09.00 മണിയോടെ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ കോടന്നൂരിൽ ചിറയത്ത് വീട്ടിൽ റാഫി (53 വയസ്സ് ) എന്നയാൾ താമസിക്കുന്ന വീട്ടിലേക്കു അതിക്രമിച്ചു കയറി റാഫിയെ മർദ്ദിക്കുകയും കൈയിൽ കരുതിയിരുന്ന കരിങ്കല്ല് കൊണ്ടു ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ്

ആലുവ, പെരിങ്ങാല വീട്ടിൽ പല്ലൻ സുനി എന്ന് വിളിക്കുന്ന സുനിൽ 32 വയസ്സ്, കോടന്നൂർ എലുവത്തിങ്കൾ വീട്ടിൽ തറാവ് സണ്ണി എന്നു വിളിക്കുന്ന സണ്ണി (55 വയസ്സ്), വെങ്ങിണിശേരി, കൂട്ടലക്കുന്ന് ദേശത്ത് വലിയവീട്ടിൽ ഷിജോ 37 വയസ്സ്, വടൂക്കര, പുത്തൻവീട്ടിൽ വീട്ടിൽ,  ബിബീഷ് 37 വയസ്സ് എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

സുനിലിൽ റാഫിയിൽ നിന്ന് 1.30 ലക്ഷം രൂപ വാങ്ങി ഈടായി ദോസ്ത് വണ്ടി നൽകിയിരുന്നു. മാസങ്ങൾക്ക് ശേഷം സുനിൽ പണം തിരികെ ചോദിച്ചപ്പോൾ 3 മാസത്തെ അവധി പറഞ്ഞതിനെ തുടർന്നാണ് സുനിൽ താറാവ് സണ്ണിയെയും മറ്റ് രണ്ട് കൂട്ടാളികളേയും കൂട്ടി 14-05-2025 തിയ്യതി രാത്രി 09.00 മണിക്ക് കോടന്നൂരുള്ള റാഫിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സുനിലിന് 2016 ൽ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസും, 2006 ൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കിഡ്നാപ്പിംഗ് കേസും 2007 ൽ കൊടകര പോലീസ് സ്റ്റേഷനിൽ വീടുകയറി ആക്രമണം നടത്തിയ കേസും അടക്കം 4 ക്രിമിനൽ കേസുകളുണ്ട്. ഷിജോയ്ക്ക് നെടുപുഴ പോലീസ് സ്റ്റേഷനിൽ 2006 കൊലപാതകക്കേസും, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2014 ൽ കൊലപാതകശ്രമക്കേസുമുണ്ട്.

ബിബീഷിന് നെടുപുഴ പോലീസ് സ്റ്റേഷനിൽ വിടുകയറി ആക്രമണം, മോഷണം എന്നിവയ്ക്കും പുത്തോൾ എക്സൈസ് റേയ്ഞ്ച് ഓഫീസിൽ മയക്കുമരുന്ന് കടത്തിയതിനുള്ള കേസുകളുമുണ്ട്. താറാവ് സണ്ണി എന്നു വിളിക്കുന്ന സണ്ണി ചേർപ്പ് പോലീസ് സ്റ്റേഷൻ റൗഡിയാണ്. താറാവ് സണ്ണി എന്നു വിളിക്കുന്ന സണ്ണിക്ക് ചേർപ്പ്, അന്തിക്കാട്, കൊരട്ടി, ഒല്ലൂർ, തൃശ്ശൂർ ഈസ്റ്റ്, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി കവർച്ച, വധശ്രമം, അടിപിടി, തട്ടിപ്പ്ക്കേസ്,

പണം വെച്ച് ചീട്ടുകളി, മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം മദ്യപിച്ച് വാഹമോടിക്കുക എന്നിങ്ങനെയുള്ള 15 ക്രമിനൽക്കേസുകളുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്, സബ്ബ് ഇൻസ്പെക്ടർമാരായ പ്രദീപൻ.ടി.എൻ, ജെയ്സൺ.ടി.എ, എഎസ്എ ജ്യോതികുമാർ, സിവിൽ പോലീസ് ഓഫിസർമാരായ മുഹമ്മദ്, റിൻസൺ, സുനിൽകുമാർ, ഷോണി, ശരത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related posts

ഭക്ഷ്യക്കിറ്റ് നൽകി ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി എൽഡിഎഫിന്റെ പരാതി.

murali

ചാഴൂർ തെക്കെ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി. ഒരാൾ മരിച്ചു.

murali

സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു.

murali
error: Content is protected !!