NCT
KeralaNewsThrissur News

പെരിങ്ങോട്ടുക്കരയിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ സ്മിത്തും, 2 കൂട്ടാളികളും അറസ്റ്റിൽ.

അന്തിക്കാട് : പെരിങ്ങോട്ടുക്കര കാനാടി ദേവസ്ഥാനം ക്ഷേത്രപരിസരത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അന്തിക്കാട്, പെരിങ്ങോട്ടുകര, കരേപ്പറമ്പിൽ വീട്ടിൽ സ്മിത്ത് 46 വയസ്സ്, അന്തിക്കാട്, പെരിങ്ങോട്ടുകര നെല്ലിപ്പറമ്പിൽ വീട്ടിൽ നിതിൻ 35 വയസ്സ്, താന്ന്യം, പെരിങ്ങോട്ടുകര നടുവിൽത്തറ വീട്ടിൽ പ്രരിഷ് 37 വയസ്സ് എന്നീ 3 പ്രതികളെ അന്തിക്കാട് പോലീസ് ചെയ്തു. തുടർന്ന് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.

സ്മിത്ത് അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയും, അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതകക്കേസിലും, വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള 14 ക്രിമിനൽ കേസുകളിലും പ്രതിയാണ്. നിതിൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡിയും, അന്തിക്കാട് പോലീസ് സ്റ്റേഷനിലെ വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രരീഷ് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസിൽ പ്രതിയാണ്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ സരിൻ എ എസ്, സബ് ഇൻസ്പെക്ടർ സുബിന്ദ്.കെ.എസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നിർവഹിച്ചു.

murali

കെ ജെ യു തൃശൂർ ജില്ലാ സമ്മേളനം തൃപ്രയാറിൽ: സംഘാടകസമിതി രൂപീകരിച്ചു.

murali

ചൊവ്വന്നൂരിലെ കൊലപാതകം; പ്രതി തൃശൂരിൽ അറസ്റ്റിൽ.

murali
error: Content is protected !!