തൃശൂർ : ഒല്ലൂർ സെൻ്ററിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ട് കടകൾ തകർന്നു. ആർക്കും പരിക്കില്ല. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് ഊട്ടിയിലേക്ക് പോയിരുന്ന
ബസ് എതിർദിശയിൽ വന്ന ലോ ഫ്ളോർ ബസിൽ തട്ടിയ ശേഷം നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടകൾ പൂർണമായും തകർന്നു.
കടയിൽ ആളുകൾ ഇല്ലാതിരുന്നത് അപകടം ഒഴിവായി. ഒല്ലൂർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
