കല്ലൂർ പാടംവഴിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഇലത്താള കലാകാരൻ മരിച്ചു. നായരങ്ങാടി സ്വദേശി കീനൂർ മണികണ്ഠൻ (41) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടം.രഞ്ജിത്ത് റോഡിൽ വീണുകിടക്കുന്ന നിലയിലാണ് വഴിയാത്രക്കാർ കണ്ടത്. സമീപത്ത് സ്‌കൂട്ടര്‍ മറിഞ്ഞ നിലയിലായിരുന്നു. അര മണിക്കൂറോളം റോഡില്‍ കിടന്നതായി പറയുന്നു.
നാട്ടുകാരും ബന്ധുക്കളും എത്തി കല്ലൂർ യുവസംഗമത്തിൻ്റെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കീനൂര്‍ അനുഷ്ഠാന കലാക്ഷേത്രത്തിലാണ് മേളം അഭ്യസിച്ചത്. ഏഷ്യാഡ് ശശിയുടെ ശിഷ്യനായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്ത് ശ്രദ്ധേയസാന്നിധ്യമായിരുന്നു. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ മേളത്തിലും ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൂടല്‍മാണിക്യം, തൃപ്പൂണിത്തുറ, തുടങ്ങി പ്രധാന പൂരങ്ങളിലും മേളനിരയില്‍ പങ്കാളിയായി. രഞ്ജിത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.
