NCT
KeralaNewsThrissur News

ഹജ്ജ് യാത്രയയപ്പ് സംഗമം മഹല്ല് ഖത്തീബ് പി എ ഉമർ ബാഖവി ഉദ്ഘാടനം ചെയ്തു.

വാടാനപ്പള്ളി തെക്കേ മഹല്ല് ജമാഅത്ത് കമ്മിറ്റി ഹജ്ജ് കർമ്മം നിർവഹിക്കുവാൻ അനുമതി ലഭിച്ചവർക്കുള്ള യാത്രയയപ്പ് സംഗമം നടത്തി. ദാറുൽ അമാൻവിമൻസ് കോളേജിൽ നടന്ന സംഗമത്തിൽ മഹല്ല് പ്രസിഡണ്ട് നൂറുദ്ധീൻ യമാനി അധ്യക്ഷത വഹിച്ചു. ഖത്തീബ് പി.എ ഉമർ ബാഖവി പഴയന്നൂർ ഉദ്ഘാടനം ചെയ്തു.

“വിശ്വ മാനവികതയുടെ സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഹജ്ജിന് പോകുന്ന മഹല്ല് അംഗങ്ങളായ ജാഫർ മാസ്റ്റർ, അബ്ദുറഹ്മാൻ, അബ്ദുള്ള, ഫദ്ലു, എന്നിവരെ മഹല്ല് രക്ഷാധികാരി സയ്യിദ് ജലാലുദ്ദീൻ തങ്ങൾ പൊന്നാടയണിച്ചു. ദാറുൽ അമാൻ വിമൻസ് കോളേജ് അക്കാഡമിക് ചെയർമാൻ  ജാഫർ മാസ്റ്റർ സുപ്രഭാതം വാടാനപ്പള്ളി ലേഖകൻ മുറ്റിച്ചൂർ നജീബ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

മഹല്ല് കമ്മിറ്റി അംഗങ്ങളായ എ എ മുജീബ്, എ.കെ ഉമ്മർ, പി എം ഖാലിദ്, വി എം സുധീർ, അബ്ദുല്ലത്തീഫ്, ഷാഹുൽ ഹമീദ്, വി എ മുഹമ്മദ്, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

Related posts

ആസാം സ്വദേശിയിൽ നിന്നും ബ്രൌൺഷുഗറും, കഞ്ചാവും പിടികൂടി.

murali

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്.

murali

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെങ്കിടങ്ങ് സ്വദേശി മരിച്ചു.

murali
error: Content is protected !!