NCT
KeralaNewsThrissur News

ബൈക്കിൽ വന്ന് വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച യുവാവ് പോലീസിൻ്റെ പിടിയിൽ.

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ജംഗ്ഷനു കിഴക്കു വശം എം ഡി കൺവെൻഷൻ സെൻ്ററിനു സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ചപ്പറമ്പ് സ്വദേശി കോമളയുടെ (67) കഴുത്തിൽ കിടന്നിരുന്ന 2,10,000 രൂപ വില വരുന്ന മുന്നു പവൻ തൂക്കമുള്ള സ്വർണ്ണമാല ബൈക്കിൽ വന്ന് ബലമായി വലിച്ചു പൊട്ടിച്ച് കൊണ്ടു പോയ സംഭവത്തിൽ

പ്രതിയായ മലപ്പുറം കുറ്റിപ്പുറം സ്വദേശി വലിയകത്ത് വീട്ടിൽ അക്കു എന്നറിയപ്പെടുന്ന കാജാ ഹുസൈനെ (30) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ അന്വേഷണം നടത്തുമ്പോൾ തന്നെ കാജാ ഹുസൈൻ മുനമ്പം പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി മട്ടാഞ്ചേരി സബ് ജയിലിൽ തടവിൽ കഴിയുന്നതായി അറിഞ്ഞ ഇരിങ്ങാലക്കുട പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

കാജാ ഹുസൈൻ മുനമ്പം, നോർത്ത് പറവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ ഓരോ തട്ടിപ്പു കേസുകളിലെ പ്രതിയാണ്. പുതുക്കാട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം എസ് ഷാജൻ, സബ്ബ് ഇൻസ്പെക്ടർ ദിനേഷ് കുമാർ, എസ് സി പി ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

പറപ്പൂക്കാവ് ഭഗവതി ക്ഷേത്രോത്സവം; വെടിക്കെട്ടിന് അനുമതി നിരസിച്ചു.

murali

പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു..

murali

തൃപ്രയാറിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം: പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

murali
error: Content is protected !!