കൈപ്പമംഗലം : മൂന്നുപീടികയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. പെരിഞ്ഞനം വെസ്‌റ്റ് സ്വദേശി കുഞ്ഞുമാക്കാൻപുരക്കൽ സിനീഷ് (40) നാണ് പരിക്കേറ്റത്, ഇയാളെ മൂന്നുപീടിക ഫസ്‌റ്റ് എയ്‌ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ മൂന്നുപീടിക സെന്ററിന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്. കിഴക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ഓട്ടോ റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു, ഓട്ടോയുടെ മുൻഭാഗവും മതിലും ഗേറ്റും തകർന്നിട്ടുണ്ട്.
