NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പെരിങ്ങോട്ടുകര, പുത്തൻപീടിക സ്വദേശിനിയായ യുവതി മരിച്ചു.

പുത്തൻപീടിക : സഹോദരന്റെ വിവാഹാവശ്യത്തിനു തൃശൂരിൽ നിന്നു വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോൾ വാഹനാപകടത്തിൽ യുവതി മരിച്ചു. പുത്തൻപീടിക വാളമുക്ക് ചാലക്കൽ ബാബുവിന്റെ ഭാര്യ ജെർലിയാണ് (31) മരിച്ചത്. സഹോദരൻ ജെറിന്റെ വിവാഹം 25ന് തീരുമാനിച്ചിരുന്നു. ജെറിനൊപ്പം ഇന്നലെ നഗരത്തിലെത്തി മടങ്ങുമ്പോൾ കോവിലകത്തുംപാടത്തായിരുന്നു അപകടം.

ജെറിനും ജെർലിയും സ്കൂട്ടറിലായിരുന്നു. മുന്നിൽപ്പോയിരുന്ന ഓട്ടോറിക്ഷ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് ഇരുവരും റോഡിൽ വീഴുകയും പിന്നിലെത്തിയ മിനി ലോറി ഇടിക്കുകയുമായിരുന്നു. ജെറിൻ പരുക്കുകളോടെ ദയ ആശുപ്രതിയിൽ ചികിത്സയിലാണ്.

പൊങ്ങണംകാട് തേക്കാനത്ത് ജേക്കബിന്റെ മകളാണ്. സംസ്കാരം ഇന്ന് 3ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: കെവിൻ, അമേയ.

Related posts

വാടാനപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ.

murali

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം നാളെ.

murali

മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!