NCT
KeralaNewsThrissur News

വാടാനപ്പള്ളി ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർ ദുരിതത്തിൽ.

വാടാനപ്പള്ളി : ദേശീയ പാതയിൽ ചിലങ്ക സെന്ററിന് തെക്ക് റോഡിലെ കനത്ത വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മഴയിൽ റോഡ് മുങ്ങുന്ന അവസ്ഥയാണ്. വെളളം ഒഴിയാൻ ആഴ്ചകളോളം കാത്തിരിക്കണം. അപ്പോഴേക്കും വീണ്ടും മഴയെത്തും. ചൊവ്വാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ റോഡ് പുഴയായ അവസ്ഥയായിരുന്നു.

തിങ്കളാഴ്ച രാത്രി 10 .30 ഓടെ ആരംഭിച്ച മഴ രാവിലെ എട്ട് വരെ തുടർന്നു. റോഡ് മുങ്ങിയതോടെ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് പോയത്. ഇതു മൂലം വാഹനങ്ങളുടെ നീണ്ട വരിയായിരുന്നു. വെള്ളക്കെട്ടിന് സമീപം മരം കയറ്റി വന്നിരുന്ന ലോറി മറിഞ്ഞിരുന്നു. കാലവർഷത്തിൽ ഇതു വഴിയുള്ള യാത്ര ദുരിതമാണ്.

ഇത്തവണ കനത്ത വേനൽ മഴയിലും റോഡ് വെള്ളത്തിലായി. വെള്ളം ഒഴുകി പോകാൻ റോഡരികിൽ കാന നിർമിക്കേണ്ടതുണ്ട്. കാന നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ കാനക്ക് വേണ്ടിയുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.

Related posts

ദേശീയപാത കേന്ദ്രീകരിച്ച് കോടികൾ തട്ടിയ കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പോലീസ് പിടികൂടി.

murali

തൃശൂർ പൂരം ഒരുക്കങ്ങൾ അന്വേഷിച്ചും വിലയിരുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ.

murali

എസ്എസ്എൽസി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali
error: Content is protected !!