ഇരിങ്ങാലക്കുട കോടതി വളപ്പിൽ പടുകൂറ്റൻ മരം കട പുഴകി വീണു. നിരവധി വാഹനങ്ങൾ തകർന്നു. നഗര ഹൃദയത്തിലെ ബസ് സ്റ്റാൻഡ് – ഠാണാ മെയിൻ റോഡിലുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലെ പടുകൂറ്റൻ മരമാണ് കോടതി കെട്ടിടത്തിലേക്ക് കട പുഴകി വീണത്.
ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നു. ആളപായമില്ല. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി.
