വാടാനപ്പള്ളി ബീച്ച് സൈനുദ്ധീൻ നഗറിൽ ഇന്നുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് കടലെടുത്ത വീടുകൾ ഭാഗികമായി തകർന്നു. കടൽക്ഷോഭം തുടരുകയാണെകിൽ പൂർണ്ണമായും വീടുകൾ കടലെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 18 -ാം വാർഡ് മെമ്പർ നൗഫൽ വലിയകത്ത്, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സരിത ഗണേഷ്, വില്ലജ് ഓഫീസർ ഷിജു കെ എസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
previous post
