കൊരട്ടി : കൊരട്ടി ജംഗ്ഷന് സമീപത്ത് റോഡരികിൽ നിന്നിരുന്ന ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി കൊടിയഴികത്ത് വീട്ടിൽ അനുലാൽ 27 വയസ്സ് എന്നയാളെയാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനായി കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. കൊരട്ടി പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ആമൃത് രംഗൻ, ജൂനിയർ എസ് ഐ മനു പി ചെറിയാൻ, സി പി ഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
