NCT
KeralaNewsThrissur News

ചാലക്കുടിയിൽ വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.

ചാലക്കുടി പോട്ട സ്വദേശി ചെങ്ങിനിമറ്റം വീട്ടിൽ ബാബു 62 വയസ് എന്നയാളുടെ വീട്ടിൽ പ്രതി മോഷ്ടിക്കാനായി കയറുകയും വീട്ടുകാർ ഉണർന്ന് ബഹളം വെച്ചപ്പോൾ മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് ഓടിപ്പോവുകയും ചെയ്ത സംഭവത്തിന് ബാബുവിന്റെ പരാതിയിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.

ഈ കേസിലെ പ്രതിയായ മാള കുരുവിലശ്ശേരി താണിശ്ശേരി സ്വദേശി കൊടിയൻ വീട്ടിൽ ജോമോൻ 36 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ജോമോൻ മാള പോലീസ് സ്റ്റേഷനിൽ 4 മോഷണക്കേസിലും, ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ 2 മോഷണക്കേസിലും പ്രതിയാണ്.

ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ഉണ്ണിക്കൃഷ്ണൻ, എ എസ് ഐ ഷെറിൽ, സി പി ഒ മാരായ മാർട്ടിൻ പോൾ, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

ദേശീയ പണിമുടക്ക്: സ്തംഭിച്ച് തീരദേശ മേഖല.

murali

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

murali

അഞ്ചുപുര കുടിവെള്ള പദ്ധതി ആദ്യ ഘട്ട ഉദ്ഘാടനം നടത്തി.

murali
error: Content is protected !!