കയ്പംമഗലം : കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പത്തോളം കുടംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. കൂരിക്കുഴി ബാബുല്‍ ഉലൂം മദ്രസ്സസയിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുള്ളത്. രണ്ടാം വാര്‍ഡ് കൂരിക്കുഴി സലഫി നഗറില്‍ നിന്നും മൂന്നാം വാര്‍ഡിലെ ഗ്രാമലക്ഷ്മി പ്രദേശത്ത് നിന്നുമുള്ള കുടംബങ്ങളെയാണ് ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുള്ളത്.
കയ്പംമഗലത്തെ പന്ത്രണ്ടാം വാര്‍ഡിലും വെള്ളക്കെട്ട് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്നുമായി പെയ്ത മഴയിലാണ് ഈ പ്രദേശങ്ങള്‍ വെള്ളത്തിലായത്. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ബൈപ്പാസ് പ്രദേശത്തും പപ്പടം കോളനിയിലും വെള്ളക്കെട്ട് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
