കൊടുങ്ങല്ലൂർ : ബസിൽ വച്ച് കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ആറു വർഷം കഠിനതടവും പിഴയും. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന മിലൻ എന്ന ബസ്സിൽ വച്ചാണ് 2021 ജൂൺ 30ന് കേസിനാസ്പദമായ സംഭവം നടന്നത്.
രാവിലെ 8 മണിയോടെ കോളേജിലേക്ക് പോവുക ആയിരുന്ന കൗമാരക്കാരിയെ പ്രതിയായ പുല്ലുറ്റ് സ്വദേശി മുറിങ്ങത്തറ വീട്ടിൽ (50 വയസ്) സുരേഷ് ഓടുന്ന ബസിൽ വച്ച് ഉപദ്രവിച്ചത് തുടർന്ന് പ്രതിയെ കയ്യോടെ പിടികൂടിയ പെൺകുട്ടിയുടെ ആവശ്യ പ്രകാരം വിവരം പൊലീസിൽ അറിയിച്ചു. പ്രതിയെ അറസ്റ് ചെയ്യുകയായിരുന്നു.
നെടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് കണ്ണ് കാണില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം തെളിയിക്കാൻ സാധിച്ചില്ല. സമൂഹത്തിന് സന്ദേശമാകണം ശിക്ഷ എന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് പ്രതിക്ക് 6വർഷം നകഠിന തടവും 20000 രൂപ പിഴയും തൃശ്ശൂർ ഫാസ്റ് ട്രാക്ക് ജഡ്ജ് ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ലിജി മധു അഡ്വ.പി ആർ ശിവ എന്നിവർ ഹാജരായി
