ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഇന്ന് രാവിലെ ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹെർണിയക്ക് ഓപ്പറേ ഷന് വേണ്ടി അനസ്തേഷ്യ നൽകിയ ശേഷം ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയ ഇയാൾക്ക് ഹൃദയാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായ ഇയാളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെള്ളിക്കുളങ്ങര പോലീസ് മേൽനടപടി സ്വീകരിച്ചു
