തളിക്കുളം : ജീവിതം പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഉഴിഞ്ഞുവെക്കപ്പെടുന്നവർ എക്കാലത്തും സ്മരിക്കപ്പെടുമെന്ന് തളിക്കുളം മഹല്ല് മുത്തവല്ലി എം കെ മുഹമ്മദ് ഹുസൈൻ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്നതിനിടയിൽ അന്തരിച്ച എം കെ അഷ്റഫലിയുടെ അനുസ്മരണ, പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..
ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ആയി തന്റെ സേവനം പകർത്തു നൽകുന്ന അഷ്റഫ് അലി പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. തളിക്കുളം മഹല്ലിലെ മയ്യത്ത് പരിപാലനം മുതൽ മുഴുവൻ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകിയിരുന്ന അഷ്റഫലിയുടെ വിയോഗം തീരാനഷ്ടമാണ്.
നബിദിനം, പരിശുദ്ധ റംസാനിലെ ബദർ ദിനം, ഹജ്ജ് പെരുന്നാളിലെ ബലികർമ്മം,
തുടങ്ങി തളിക്കുളം മഹല്ലിലെ എല്ലാ പ്രവർത്തനങ്ങളിലും അഷ്റഫലി മുൻപന്തിയിൽ ഉണ്ടായിരുന്നു. മഹല്ല് ഖത്തീബ് അബ്ദുല്ലത്തീഫ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.
ശിഹാബ് തങ്ങൾ റിലീഫ് സെൽ നടത്തിയ അനുസ്മരണ, പ്രാർത്ഥനാ സംഗമത്തിൽ ചെയർമാൻ കെ ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ കെ.എസ് റഹ്മത്തുള്ള,പി കെ ആരിഫ്, പി എം അബ്ദുൽ ജബ്ബാർ, പിഎച്ച് ഷെഫീക്ക്, വി കെ നാസർ,മുഹ്സിൻ തളിക്കുളം,വി. വി. അബ്ദുൽ റസാഖ്,എ. എ. അബൂബക്കർ, പി. കെ. ഇബ്രാഹിം, പി. എ.താജുദ്ധീൻ കെ.എസ്. സുബൈർ, തുടങ്ങിയവർ പ്രസംഗിച്ചു..
