NCT
KeralaNewsThrissur News

പുത്തൻ പീടികയിൽ മിന്നൽ ചുഴലി; സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം.

പുത്തൻപീടിക  :  ഞായറാഴ്ച രാത്രി 8.45 ഓടെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ പരിസരത്ത് വ്യാപക നാശനഷ്ടം. സ്കൂളിൻ്റെ ട്രസ്സ് വർക്ക് ചെയ്ത മേൽക്കൂരകൾ നിലം പൊത്തി. ലേഡീസ് ബാത്ത്റൂമിൻ്റെ മേൽക്കൂരയും ഫുട്ബോൾ കളിക്കായി സ്ഥാപിച്ച നെറ്റുകളും പറന്നു പോയി, ഇവ സമീപത്തെ റോഡിലേക്ക് മറിഞ്ഞു വീണു.

കാറ്റിൽ താണിക്കൽ ഫ്രാൻസീസിൻ്റെ വീട്ടിലെ തേക്കു മരം വൈദ്യുതി ലൈനിൽ വീണു. പ്രദേശത്തെ ഒട്ടേറെ മരക്കൊമ്പുകളും കാറ്റിൽ ഒടിഞ്ഞു വീണു. ഇതുമൂലം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പള്ളി ഭാരവാഹികളും ചേർന്ന് ഇവ നീക്കം ചെയ്ത് രാത്രി 10-30 യോടെയാണ് ഗതാഗതം പുനർസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

Related posts

മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി.

murali

ബസ് സ്റ്റോപ്പിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

murali
error: Content is protected !!