NCT
KeralaNewsThrissur News

തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

തൃശ്ശൂർ : ഷൊർണൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.

ഇന്ന് (ശനിയാഴ്ച) വൈകിട്ട് അഞ്ചുമണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ഇതേ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശ്ശൂരിൽ നിന്നും ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ഒരുഭാഗത്ത് മാത്രമാണ് മണ്ണ് വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്.

Related posts

തളിക്കുളത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

എറിയാട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു .

murali

സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ രണ്ടു പ്രതികൾ പിടിയിൽ.

murali
error: Content is protected !!