NCT
KeralaNewsThrissur News

നെല്ലങ്കരയിൽ ഗുണ്ടകളെ അമർച്ച ചെയ്ത സംഭവത്തിൽ റോഡിന് നാട്ടുകാർ ‘ഇളങ്കോ നഗർ’ എന്ന് ബോർഡ് വെച്ചു. കമ്മീഷണർ ഇടപെട്ട് ബോർഡ് എടുത്തുമാറ്റിച്ചു.

തൃശ്ശൂർ നെല്ലങ്കരയിൽ ഗുണ്ടകൾ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച സ്ഥലത്തെ റോഡിന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ പേര് നൽകി നാട്ടുകാർ. ഇളങ്കോ നഗർ എന്ന പേര് നൽകി നാട്ടുകാർ സ്ഥാപിച്ച ബോർഡ് വിവരമറിഞ്ഞ ഉടൻ പൊലീസിനെ അയച്ചു നീക്കം ചെയ്യിപ്പിച്ചു കമ്മീഷണർ.

ഇന്നലെ വൈകിട്ടോടെയാണ് തൃശ്ശൂർ നെല്ലങ്കരയിൽ ഇളങ്കോ നഗർ എന്ന പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോർപ്പറേഷന്റെയോ പൊലീസിന്റെയോ അനുമതിയില്ലാതെയാണ് നാട്ടുകാർ പോലീസിനെ പ്രകീർത്തിച്ച് ബോർഡ് വച്ചത്.വിവരം അറിഞ്ഞ മണ്ണുത്തി പോലീസ് രാത്രിയിൽ തന്നെ ബോർഡ് എടുത്തു മാറ്റി.

ഗുണ്ടകളെ അമർച്ച ചെയ്ത സംഭവത്തിലാണ് നാട്ടുകാർ കമ്മീഷണറുടെ പേര് റോഡിനിട്ട് ബോർഡ് വച്ചത്. എന്നാൽ, പേരിന് വേണ്ടിയല്ല നടപടി എടുത്തതെന്നും അനുമതിയില്ലാതെ വെച്ചതിനാലാണ് ബോർഡ്‌ എടുത്തുമാറ്റിയതെന്ന് ആർ ഇളങ്കോ പ്രതികരിച്ചു.

നെല്ലങ്കരയിൽ രണ്ട് കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള സംഘം രാത്രി ലഹരി പാർട്ടി നടത്തിയതിനെ തുടർന്ന് പ്രതികളിൽ രണ്ടുപേരുടെ അമ്മയുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ അക്രമിച്ച സംഭവത്തിൽ പിറ്റേന്ന് സംഭവം സ്‌ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ “ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു.

പോലീസ് പോലീസിനെ പോലെ പ്രവർത്തിച്ചു” എന്ന പ്രതികരണം കേരളമാകെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പോലീസ് നടപടിയിൽ വലിയ കൈയ്യടിയാണ് കമ്മീഷണർക്ക് ഉൾപ്പെടെ ലഭിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം സംഭവം നടന്ന നെല്ലങ്കരയിൽ കമ്മീഷണർ ഇളങ്കോയുടെ പേരിൽ ബോർഡ് വച്ചത്.

Related posts

വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്.

murali

ഭരണി മഹോത്സവം : പ്രാദേശിക അവധി 21 ന്

murali

വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.

murali
error: Content is protected !!