NCT
KeralaNewsThrissur News

ഗ്യാസ് ചോർന്ന് വീട്ടിൽ തീപിടിത്തവും, പൊട്ടിത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരിൽ ഗ്യാസ് സിലിണ്ടർ ലീക്കായി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.  വെള്ളാങ്കല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രവീന്ദ്രൻ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിതെറി നടന്നു എന്നാണ് കരുതുന്നത്.

വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് അനുമാനം. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം തകര്‍ന്നിട്ടിട്ടുണ്ട് എല്ലാ മുറികളിലെയും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാല്‍ മുറികള്‍ എല്ലാം തീ പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പോലീസൂം സ്ഥലത്തെത്തിയിരുന്നു.

Related posts

ജില്ലയ്ക്ക് ലഭ്യമായ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ജില്ലാ ആസൂത്രണ സമിതി.

murali

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്കന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.

murali

വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആൾ പിടിയിൽ.

murali
error: Content is protected !!