NCT
KeralaNewsThrissur News

പണിമുടക്ക് ദിനത്തിൽ ചേർപ്പ് – തൃപ്രയാർ സംസ്ഥാന പാതയിലെ കുഴികൾ അടച്ച് നാട്ടുകാർ.

പഴുവിൽ : ദേശീയ പണിമുടക്ക് ദിനത്തിൽ പഴുവിലെ പൊതുമരാമത്ത് റോഡിൽ അപകട ഭീഷണി ഉയർത്തിയ കുഴികൾ അടച്ച് നാട്ടുകാർ. ഗതാഗത തിരക്കേറിയ ചേർപ്പ് – തൃപ്രയാർ സംസ്ഥാന പാതയിലെ കുഴികൾ അടക്കാൻ അധികൃതർ തയാറാകാതെ വന്നതോടെയാണ് നാട്ടുകാർ ദൗത്യം ഏറ്റെടുത്തത്.

പണിമുടക്ക് ദിവസമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായതോടെ കല്ലുകളും മറ്റും എത്തിച്ച് കുഴികൾ അടക്കുകയായിരുന്നു. കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്.

റോഡിൻ്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ഒട്ടേറെ പരാതി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കുഴി അടയ്ക്കൽ പ്രവർത്തനങ്ങൾക്ക് പൊതു പ്രവർത്തകരായ ഉമ്മർ പഴുവിൽ, ബാബു തറയിൽ, അജിത് കൊല്ലാടിക്കൽ എന്നിവർ നേതൃത്വം നൽകി.

Related posts

വാഹന മോഷണക്കേസിൽ സോഡ ബാബുവിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

murali

കയ്പമംഗലത്ത് മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

കരുവന്നൂർ കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും, കൗൺസിലർ പി.കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും.

murali
error: Content is protected !!