NCT
KeralaNewsThrissur News

മനക്കൊടി പുള്ള് പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മനക്കൊടി പുള്ള് പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും പട്ടാമ്പി സ്വദേശിയുമായ ആശിഷാണ് മരിച്ചത്. 15 അംഗസംഘം മനക്കൊടി – പുള്ള് റോഡിൽ വിളക്കുമാടം പാടശേഖരത്തിൽ കുളിക്കാൻ ഇറങ്ങി.

ഇതിൽ നാലുപേർ വെള്ളത്തിൽ ഒഴുക്കിൽ പ്പെട്ട് മുങ്ങിപ്പോയി. മൂന്നു പേരെ രക്ഷിച്ചെങ്കിലും ആശിഷിനെ കണ്ടെത്താനായില്ല. നാട്ടികയിൽ നിന്നും എത്തിയ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് ആറെമുക്കാലോടെയയിരുന്നു അപകടം ഉണ്ടായത്, നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ആഷിമിനെ പെട്ടന്ന് ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Related posts

മേരി നിര്യാതയായി.

murali

കണിമംഗലം വയൽ പടവിൽ വിത്തെറിഞ്ഞ് കർഷകർക്ക് ആവേശമായി ജില്ലാ കളക്ടർ.

murali

ബിന്നി ഇമ്മട്ടി അന്തരിച്ചു.

murali
error: Content is protected !!