NCT
KeralaNewsThrissur News

വെള്ളാങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ ഗൃഹനാഥനും മരിച്ചു.

വെള്ളാങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്‌സ് ലെയ്നിൽ തൃക്കോവിൽ വാരിയത്ത് രവീന്ദ്രനാണ് ( 70) മരിച്ചത്.

ജൂലൈ എട്ടിനായിരുന്നു രവീന്ദ്രനും, ഭാര്യ ജയശ്രീക്കും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ജയശ്രീ ( 60) അന്ന് രാത്രി തന്നെ മരിച്ചിരുന്നു. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിൽസയിലായിരുന്ന രവീന്ദ്രൻ വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെയാണ് മരിച്ചത്.

Related posts

വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.

murali

കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന 12 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

murali

ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

murali
error: Content is protected !!