NCT
KeralaNewsThrissur News

മൂന്നുപീടികയിൽ ക്ഷേത്രത്തിൽ കവർച്ച.

കയ്‌പമംഗലം മൂന്നുപീടികയിൽ ക്ഷേത്രത്തിൽ കവർച്ച. സെൻ്ററിന് പടിഞ്ഞാറ് ഭാഗത്തുള്ള നെല്ലിക്കത്തറ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നിട്ടുള്ളത്. ശ്രീകോവിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിമാല കവർന്നിട്ടുണ്ട്.

ക്ഷേത്രത്തിന്റെ തിടപ്പള്ളിയും, പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് ഇതിലെ പണവും കവർന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന ചെമ്പ് പാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ശാന്തിക്കാരൻ നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Related posts

പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം-ജില്ല കളക്ടർ പ്രദേശത്ത് സന്ദർശനം നടത്തി.

murali

എടമുട്ടം പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷിച്ചു.

murali

മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുന്നു.

murali
error: Content is protected !!