ചെന്ത്രാപ്പിന്നി സെൻ്ററിൽ കടയിൽക്കയറി അക്രമം നടത്തിയ കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല ചക്കുഞ്ഞി ദേശത്ത് ചക്കഞ്ചത്ത് വീട്ടിൽ വിഷ്ണു (30), സുഹൃത്ത് പുളിക്കൽ വീട്ടിൽ കിരൺ, (31) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.
കഴിമ്പ്രം സ്വദേശിയായ നന്ദകുമാർ എന്നയാളുടെ കടയുടെ സമീപത്ത് നിന്ന് കിരൺ ആരെയോ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത് നന്ദകുമാർ ചോദ്യം ചെയ്തതിൻ്റെ വിരോധത്തിൽ ഇരുവരും ചേർന്ന് കടയിൽ കയറി അക്രമം നടത്തുകയും നന്ദകുമാറിനെയൂം മകനെയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുകയാണുണ്ടായത് എന്ന് പോലീസ് പറഞ്ഞു.
കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ, സബ്ബ് ഇൻസ്പെക്ടർമാരായ ജെയ്സൺ.ടി.കെ., ഹരിഹരൻ.പി.വി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്.സി.വി, മുഹമ്മദ് ഫാറൂക്ക്, ഷിജു.പി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
