ചെമ്മാപ്പിള്ളി : കാനോലി കാനാലിലെ പ്ലാസ്റ്റിക് മാലിനികരണത്തിനെതിരെ പൊതു ജനങ്ങളെ ബോധവൽകരീയ്ക്കുനത്തിന്റെ ഭാഗമായി കാനോലി ക്രൂയ്‌സിന്റ നേതൃത്വത്തിൽ ഞായറാഴ്ച ചെമ്മാപ്പിള്ളി കടവിൽ തൃശൂർ ജില്ലയിലെ ആദ്യ ഓപ്പൺ വാട്ടർ ട്രായാതലോൺ നടന്നു. പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും
26 പേർ പങ്കെടുത്തു
പുഴയിൽ 750 മീറ്റർ നിന്തൽ, 20 കിലോമീറ്റർ സൈക്ലിങ് , 5 കിലോമീറ്റർ സ്പ്രിന്റ് എന്നീ കായിക ഇനങ്ങൾ തുടർച്ചയായി ചെയുന്ന സ്പ്രിന്റ് ട്രായാത്ത ലോൺ മത്സരത്തിൽ പങ്കെടുത്തവരുടെ സുരക്ഷക്കായി പുഴയിൽ എല്ലാ സുരക്ഷ ഉപകരണങ്ങൾ വിന്യസിച്ചിരുന്നു. ബോട്ട് എസ്കോർടായി ഉണ്ടായിരുന്നു. ആക്ടസിന്റെ ആംബുലെൻസും കരയിൽ സജികരിച്ചിരുന്നു
ഓപ്പൺ കറ്റാഗറി വിഭാഗത്തിൽ ജെ കെ ഫ്രാൻസിസ്, ജിനോവർക്കി, അരുൺജിത് ഉണ്ണികൃഷ്ണൻ എന്നിവരും, 45 വയസിനു മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ മുരുഗൻ രഞ്ജിത്ത്, എൻ.ഡി. ജോസഫ്, പി സുകെഷ് എന്നിവരും ഒന്നുമുതൽ മുന്ന് വരെ സ്ഥാനങ്ങൾ നേടി.
അന്തിക്കാട് എസ് ഐ അഭിലാഷ് സമ്മാനദാനം നിർവഹിച്ചു. സംഘടകരായ ദിലീപ് ഇയ്യാനി, റോണി പുലിക്കോടൻ എന്നിവർ ഈ മത്സരത്തിൽ പങ്കെടുത്തവർക്കും ഈ മത്സരം വളരെ ഭംഗിയായി നടത്താൻ പ്രിശ്രമിച്ച വളന്റിയേഴ്‌സിനും നന്ദി പറഞ്ഞു
