തൃശ്ശൂർ : ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം, പുതുക്കാട് ബാർ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (61) ആണ് മരിച്ചത്. പ്രതിയായ അളഗപ്പനഗർ സ്വദേശി സിജോ ജോൺ പോലീസ് പിടിയിൽ. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പതിനൊന്നെമുക്കാലോടെയാണ് സംഭവം, ഞായറാഴ്ച ഉച്ചയ്ക്ക് ബാറിൽ മദ്യാപിക്കാനെതിയ ഫിജോ ജോണുമായി മറ്റ് ജീവനക്കാർ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭീഷണിയും വക്കേറ്റവുമായി പുറത്ത് പോയ പ്രതി രാത്രി ബാർ അടച്ച ശേഷം പുറത്തേക്ക് വരികയായിരുന്ന ഹേമചന്ദ്രനെ കുതിക്കൊലപ്പെടുത്തുകയായിരുന്നു പറയുന്നു
