ചേർപ്പ് : മണലിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടലാശ്ശേരിപാലക്കടവ് പാലത്തിന് സമീപത്താണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പുഴയിൽ മൃതദേഹം കണ്ടത്. എറവക്കാട് ഓടൻചി ഷട്ടറിന് സമീപം ചൂണ്ടയിട്ടിരുന്നവരാണ് പുഴയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്.
പാലത്തിന് സമീപം തടഞ്ഞുനിന്ന മൃതദേഹം നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു. ഏകദേശം 55 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചുവന്ന ഷർട്ടും വെള്ളമുണ്ടും ആണ് മൃതദേഹത്തിലുണ്ടായിരുന്നത്. ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
