തൃശൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പിടിയിൽ. ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഇയാളെ കാണാതായത്. കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു പ്രതിയുണ്ടായിരുന്നത്.
സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഗോവിന്ദൻ ചാമി. പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത്. തുടർന്ന് പൊലീസ് നടത്തിയ വ്യാപക തെരച്ചിൽ തളാപ്പ് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
