NCT
KeralaNewsThrissur News

സ്കൂൾ കുട്ടികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

പുതുക്കാട് : 24.07.2025 തീയ്യതി ഉച്ചക്ക് 1.20 മണിക്ക് എരിപ്പോട് ശക്തി ഓട്ടുകമ്പനിക്ക് സമിപം സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 9.16ഗ്രാം ഹാഷിഷ് ഓയില്‍ സൂക്ഷിച്ച് നിൽക്കുന്നതിനായി കാണപ്പെട്ടതിന്

ആമ്പല്ലൂർ വില്ലേജിൽ അളഗപ്പനഗർ ദേശത്ത് വെള്ളയത്ത് വീട്ടിൽ വിഷ്ണു നാരായണൻ 27 വയസ്സ് എന്നയാളെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

വിഷ്ണു പുതുക്കാട് പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിന് ഒരു കേസിൽ പ്രതിയാണ്. പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ സബ്ബ് ഇൻസ്പെക്ടർ പ്രദീപ് N, പ്രൊബേഷൻ എസ് ഐ വൈഷ്ണവ് , സിവിൽ പോലീസ് ഓഫീസർ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

മന്ത്രി ആർ. ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ട് നാട്ടിക നിയോജകമണ്ഡലം എം.എസ്.എഫ് മന്ത്രിയുടെ കോലം കത്തിച്ചു.

murali

കാപ്പ ഉത്തരവ് ലംഘിച്ചതിന് കവർച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയായ ആറാട്ടുപുഴ സ്വദേശിയെ ജയിലിലാക്കി.

murali

ശ്യാമള നിര്യാതയായി.

murali
error: Content is protected !!