തൃശൂർ : വീടിനകത്ത് കാൽവഴുതി വീണതിനെ തുടർന്ന് പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന നാട്ടിക എം എൽ എ സി സി മുകുന്ദനെ സി പി ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ വസതിയിൽ എത്തി സന്ദർശിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി കെ.എം. കിഷോർ കുമാർ,
അസിസ്റ്റൻ്റ് സെക്രട്ടറി എ.കെ. അനിൽ കുമാർ എന്നിവരൊന്നിച്ചാണ് അദ്ദേഹം സന്ദർശനം നടത്തിയത്. എം എൽ എയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞ അദ്ദേഹം തുടർചികിത്സ സംബന്ധിച്ച കാര്യങ്ങൾക്ക് മണ്ഡലം സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
