NCT
KeralaNewsThrissur News

ചേർപ്പിൽ വീട്ടിൽ കയറി യുവാവിനെ അക്രമിച്ച് അലമാരയിൽ നിന്ന് 80000 രൂപ കവർന്ന പ്രതി അറസ്റ്റിൽ.

ചേർപ്പ് : വീട്ടിൽ കയറി യുവാവിനെ അക്രമിച്ച് അലമാരയിൽ നിന്ന് 80000 രൂപ കവർന്ന പ്രതി അറസ്റ്റിൽ. ഊരകം ചെറിയപാലം സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അക്ഷയ് (22) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട മൂർക്കനാട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണിയാൾ. ഊരകം പണ്ടാരച്ചിറ സ്വദേശി തട്ടാരപ്പുരക്കൽ വീട്ടിൽ സന്ദീപ് (32) നെയാണ് പ്രതി കത്തികൊണ്ട് ആക്രമിച്ച് പണം കവർന്നത്.

ബുധനാഴ്ച്ച രാത്രി 11 ന് സന്ദീപിൻ്റെ വീട്ടിലേക്ക് 500 രൂപ ചോദിച്ചെത്തിയ പ്രതി പണം നൽകില്ലെന്ന് പറഞ്ഞതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് സന്ദീപിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സന്ദീപ് വീട്ടിൽ നിന്നും ഇറങ്ങിയോടി സുഹൃത്തിൻ്റെ വീട്ടിൽ അഭയം തേടി. സംഭവ സമയം സന്ദീപ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വിവരമറിഞ്ഞ് സമീപത്തെ തറവാട്ട് വീട്ടിലായിരുന്ന അമ്മയും സഹോദരിയുമെത്തി സന്ദീപിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ഇതിനിടെ പ്രതി സന്ദീപിൻ്റെ വീട്ടിലെ അലമാര കുത്തി തുറന്ന് അതിനകത്തുണ്ടായിരുന്ന 80000 രൂപ കവർന്ന് സ്ഥലം വിട്ടു. ഫ്രിഡ്ജും തകർത്തിരുന്നു. അടുത്ത ദിവസം സന്ദീപിൻ്റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് പണം കവർന്നത് അറിഞ്ഞത്.

അക്ഷയ് വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് എന്നിങ്ങനെ ഏഴ് കേസുകളിൽ പ്രതിയാണ്. അന്തിക്കാട് എസ്ഐ എ എസ് സരിൻ, ചേർപ്പ് എസ്ഐ സുബിന്ദ്, ജിഎഎസ്ഐ ജോയ് തോമസ്, എസ് സിപിഒ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

ഇരിങ്ങാലക്കുട ഠാണാ – റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം നിരോധിച്ചു.

murali

ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

murali

നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം, പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു.

murali
error: Content is protected !!