NCT
KeralaNewsThrissur News

വിസ തട്ടിപ്പ് : ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു.

കൊടുങ്ങല്ലൂർ : യു.കെ യിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നായി 6.5 ലക്ഷം രൂപ തട്ടിയെടുത്തതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ പ്രതിയായ

എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി ചള്ളിയിൽ വീട്ടിൽ ശ്യാമള 59 വയസ്സ് എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍ർ അരുൺ.ബി.കെ, സബ് എസ്.ഐ മാരായ സാലിം.കെ, കശ്യപൻ, ഷാബു, , എ.എസ്.ഐ മാരായ രാജീവ്, അസ്മാബി, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

പോക്സോ കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു.

murali

എസ്എസ്എൽസി, പ്ലസ് ടു: ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ പ്രതിഭകളെ ആദരിച്ചു.

murali

വിഷുവിന്​ മുമ്പ് രണ്ടുമാസ​ത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും.

murali
error: Content is protected !!