തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തും. മാർച്ചിലെ പെൻഷൻ വരുന്ന 25 മുതലും ഏപ്രിലിലേത് 31 മുതലും നൽകാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഈ രണ്ടു മാസത്തെയും പെൻഷൻ വിതരണത്തിന് അനുമതി നൽകി ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. വിഷുവായത് കൊണ്ടാണ് ഏപ്രിലിലേത് നേരത്തെ നൽകുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫലത്തിൽ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് 4,000 രൂപ വീതം തെരഞ്ഞടുപ്പിന് മുമ്പ് ലഭിക്കുക.
26.62 ലക്ഷം പേരുടെ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവരുടേത് നേരിട്ടും നൽകും. പെൻഷൻ വിതരണ തുക കണ്ടെത്താൻ 3,700 കോടി രൂപ കടമെടുക്കാനാണ് സർക്കാർ തീരുമാനം.
