NCT
KeralaNewsThrissur News

പോലീസുദ്ദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി : പ്രതി എടത്തുരുത്തി പുളിഞ്ചോട് സ്വദേശി പോലീസ് കസ്റ്റഡിയിൽ.

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ അഖിൽ.എം.ആർ ന്റെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ ധനേഷ് 42 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.

തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻചാർജ് & സബ് ഇൻസ്പെക്ടർ സൗമ്യ.ഇയു, എ.എസ്.ഐ ജിജി എന്നിവരൊന്നിച്ച് തളിയക്കോണം എന്ന സ്ഥലത്ത് പരാതി അന്വേഷിക്കുന്നതിനായി പോവുകയും അവിടെ വച്ച് ധനേഷ് പൊതുസ്ഥലത്ത് ബഹളം വയ്ക്കുന്നതായി കണ്ട് എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് ധനേഷ് അഖിലിന്റെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയത്.

ധനേഷ് കൈപ്പമംഗലം, മതിലകം, ചേർപ്പ്, കാട്ടൂർ, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, കവർച്ച, അടിപിടി, ആയുധം കൈവശം വെയ്ക്കുക, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങി ഇരുപത്തിയഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയാണ്. തുടർന്ന് ധനേഷിനെ കസ്റ്റഡിയിലെടുത്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

Related posts

ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരനായ പ്രതിയെ പിടികൂടി.

murali

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (24-04-26) അവധി.

murali
error: Content is protected !!