കൈപ്പമംഗലം : ദേശീയപാതയിൽ മൂന്നുപീടിക സെൻ്ററിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോയിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
ഇടതുഭാഗത്തെ ടയറാണ് ഊരിവീണത് പെട്ടന്ന് തന്നെ വാഹനം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
