NCT
KeralaNewsThrissur News

ബീച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം : മൂന്നുപീടിക സെൻ്ററിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം.

മൂന്നുപീടിക ബീച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുപീടിക സെൻ്ററിലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനാണ് സമരം നടത്തിയത്. സെൻ്ററിൽ നിന്നും ബീച്ച് റോഡിലൂടെ പ്രകടനമായെത്തിയ തൊഴിലാളികൾ വെള്ളക്കെട്ടിൽ വല വീശി പ്രതീകാത്മകമായി മീൻ പിടിച്ചും പ്രതിഷേധിച്ചു.

റോഡിലെ മിക്ക പ്രദേശങ്ങളും കുണ്ടും കുഴിയുമായി മാറിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ കുഴി അറിയാതെ യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. തൊഴിലാളികളായ അജയ്‌ഘോഷ്, രമേശ് ചീരാഞ്ചി, രമേശ് ഞാറ്റ്കെട്ടി, ശുഹൈബ്, സലീം ഇല്ലത്ത്പറമ്പിൽ, കെബി അബ്ദുൽഖാദർ തുടങ്ങിയവർ നേത്യത്വം നൽകി.

Related posts

വില്പനയ്ക്കായി കൊണ്ടുവന്ന 668.6 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

murali

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു.

murali

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി.

murali
error: Content is protected !!