NCT
KeralaNewsThrissur News

വില്പനയ്ക്കായി കൊണ്ടുവന്ന 668.6 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

തൃശ്ശൂർ : വെസ്റ്റ് പോലീസ് സ്റ്റേഷൻ പിരിധിയിലെ പുളിപറമ്പ് മൂല മിലൻസ് കോർണർ പരിസരത്തുവച്ച് കാറിൽ നിന്നും 668.06 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമായി അരണാട്ടുകര പുളിപറമ്പ് മൂല സ്വദേശിയായ പാലിശ്ശേരി വീട്ടിൽ മഹേഷ് (27) എന്നയാളെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്.

02.10.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വെസ്റ്റ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ്യൻ രാജിനു ലഭിച്ച രഹസ്യവിവരത്തിൽ ഇൻസ്പെക്ടർ അബ്ദുൾ റഹ്മാന്റെ നിർദേശ പ്രകാരം അന്വേഷണ സംഘം ഹാഷിഷ് ഓയിലും കൂടാതെ പ്രതി സഞ്ചരിച്ചിരുന്ന rentന് എടുത്ത കാറും പ്രതി വാടകയ്ക് താമസിച്ചിരുന്ന വീടിന് മുൻ വശത്ത് നിന്നും പിടി കൂടുകയായിരുന്നു.

അന്വേഷണത്തിൽ ബാംഗ്ളൂരിൽ നിന്നാണ് ഹാഷിഷ് ഓയിൽ ലഭിക്കുന്നതെന്നും. വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും എത്തിച്ചതാണെന്നും പ്രതിയായ മഹേഷ്, 27/25, S/O മോഹനൻ, പാലിശ്ശേരി വീട്, മിലൻസ് കോർണർ, പുളിപ്പറമ്പ് മൂല, ലാലൂർ, അരണാട്ടുകര വില്ലേജ് പോലീസിനോട് സമ്മതിച്ചിട്ടുള്ളതും വെസ്റ്റ് സ്റ്റേഷനിൽ മുൻപ് സമാനമായ രണ്ടുകേസുകളിലെ പ്രതിയാണെന്നും വ്യക്തമായി.

അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ, എസ് ഐ സിസിൽ ക്രിസ്ത്യൻ രാജ് ,എ എസ് ഐ മാരായ ജയലക്ഷ്മി, ഹരിഹരൻ, അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ടോണി തരകൻ, അനീഷ് T A, സിവിൽ പോലീസായ വിജീഷ്, സുഹൈബ്, ഷെറിൻ ദാസ്, അക് ബർ എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

വയനാട് ദുരന്തം; നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്.

murali

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

മതിലകത്ത് യുവതി കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!