തൃശൂർ : ജയ് ഹിന്ദ് മാർക്കറ്റിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളായ നെടുപുഴ സ്വദേശിയായ പല്ലൻ വീട്ടിൽ സഞ്ജയ് നിക്സൺ (23) , ഒല്ലൂർ പെരുവാംകുളങ്ങര സ്വദേശിയായ ഇരിപ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമായ സാഗോക്ക് സ്ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് അസിസ്റ്റൻറ് കമ്മീഷണർ കെ ജി സുരേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പിടികൂടിയത്.
23.09.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് 7 മണിയോടെ യാണ് സംഭവം നടന്നത്. നെടുപുഴ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടായ ദൊരൈബാബു എന്നയാളെ കൊലപെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു എന്നറിഞ്ഞതിനെ തുടർന്ന് പ്രതികളുടെ സംഘത്തിൽപെട്ട ആരോ ജയ്ഹിന്ദ് മാർക്കറ്റിൽ സ്ഫോടക വസ്തക്കളെറിഞ്ഞതാണെന്ന് ഇൻസ്പെക്ടർ എം ജെ ജിജോയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന്
എക്സ്പ്ളോസീവ് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം സംഭവത്തിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈസ്റ്റ് പോലീസും കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘമായ സാഗോക്കും അന്വേഷണം നടത്തുന്നതിനിടെ സാഗോക്ക് സ്ക്വാഡ് അംഗങ്ങൾ പെരുവാംകുളങ്ങരയിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.
ഈ കേസിലെ പ്രതിയായ സഞ്ജയ് നിക്സൺ ഒല്ലൂർ പോലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലെ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജൊ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പ്രദീഷ്, സിവിൽ പോലീസ് ഓഫീസർ അജ്മൽ എന്നിവരും സാഗോക്ക് ടീം അംഗങ്ങളായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.കെ പഴനി സ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കെ. കൃഷ്ണ പ്രസാദ്, കെ.ബി സുനീപ്, റെജിൻ സി രാജൻ, പി.ടി സിംസൺ, സി. ശ്രീജിത്ത്, പി.ജെ നൈജോൺ, കെ.അരുൺ എന്നിവരുമാണ് ഉണ്ടായിരുന്നത്.
