NCT
KeralaNewsThrissur News

കയ്പ്പമംഗലം ചളിങ്ങാട് മസ്ജിദിൽ മോഷണ ശ്രമം.

കയ്പ്പമംഗലം : ചളിങ്ങാട് ജുമാമസ്‌ജിദിലെ ഹംസ മുസ്‌ലിയാർ മഖാമിൽ മോഷണ ശ്രമം.
മഖാമിൻ്റ് പിൻഭാഗത്തെ നേർച്ചപ്പെട്ടിയുടെ പൂട്ട് പൊളിക്കുകയും, മഖാമിൻ്റെ പ്രധാന വാതിൽ കരിങ്കല്ല് കൊണ്ട് ഇടിച്ച് തുറക്കാനും ശ്രമം നടന്നിട്ടുണ്ട്.

പ്രധാന വാതിൽ തുറക്കാനുള്ള ശ്രമം നടക്കാത്തതിനാൽ നേർച്ചപ്പെട്ടിയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പളളിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെയാണ് മോഷ്ടാവ് പള്ളിയുടെ കോമ്പൗണ്ടിൽ പ്രവേശിച്ച് പതുങ്ങി നടക്കുന്നതും പള്ളിയുടെ കിഴക്ക് ഭാഗത്ത് നിന്നും ഇരുമ്പിൻ്റെ കമ്പി എടുക്കുന്നതും സിസിടിവിയിൽ ഉണ്ട്.

ഈ കമ്പി ഉപയോഗിച്ചാണ് പൂട്ട് പൊളിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയോടെ നമസ്‌കാരത്തിനെത്തിയ ചിലർ മഖാമിന് മുൻപിൽ കരിങ്കല്ല് ഇരിക്കുന്നത് കണ്ട് സിസിടിവി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Related posts

വടക്കാഞ്ചേരിയിൽ യുവാവിന് കുത്തേറ്റു.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.

murali

എസ് ഡി പി ഐ മണലൂർ മണ്ഡലം പ്രചരണ ജാഥ വാടാനപ്പള്ളിയിൽ സമാപിച്ചു.

murali
error: Content is protected !!