NCT
KeralaNewsThrissur News

കൈപ്പമംഗലം ചളിങ്ങാട് സെന്റ് ജോസഫ് പള്ളിയിലെ മോഷണം : പ്രതി മുറ്റിച്ചൂർ സ്വദേശി പിടിയിൽ.

കൈപ്പമംഗലം ചളിങ്ങാട് പള്ളി നടയിലുള്ള സെന്റ് ജോസഫ് പള്ളിയിൽ കയറി അഞ്ച് നേർച്ചപ്പെട്ടികളിൽ നിന്ന് ഏകദേശം 40000 (നാൽപതിനായിരം) രൂപയോളം കളവ് ചെയ്തു കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
അന്തിക്കാട് മുറ്റിച്ചൂർ, കുരികാപ്പീടിക വീട്ടിൽ സജീർ (27 വയസ്സ്) , എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സജീർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജൈസൻ, മണികണ്ഠൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ് , സിവിൽ പോലീസ് ഓഫീസർ ദിനേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

കാറും ജീപ്പും കൂട്ടിയിടിച്ച് അപകടത്തിൽ 3 പേർക്ക് പരിക്ക്.

murali

ബൈക്ക് യാത്രികൻ മരിച്ചു..

murali

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട പ്രതാപനെ ജയിലിലാക്കി.

murali
error: Content is protected !!