NCT
KeralaNewsThrissur News

അഡ്വ. എഡ്വിന ബെന്നിക്ക് “കർമ്മ ശ്രേഷ്ഠ” പുരസ്കാരം നൽകി ആദരിച്ചു.

തൃശൂർ : കർമ്മശേഷിയിലൂടെ മാതൃകയായ അഡ്വ എഡ്വിന ബെന്നിക്ക് “കർമ്മ ശ്രേഷ്ഠ” പുരസ്കാരം നൽകി ആദരിച്ചു. തൃശൂർ കേരള പ്ലാന്റ്സ് കൂട്ടായ്മ തൃശൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഹരിത കൊയ്‌ത്ത് ആദരണീയം ചടങ്ങിൽ വെച്ചാണ് തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം. എൽ. റോസി, കൗൺസിലർ റെജി ജോയ് ചാക്കോള എന്നിവർ ചേർന്ന് അഡ്വ. എഡ്വിനയെ പുരസ്കാരം നൽകി ആദരിച്ചത്.

എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യയിലെ മുഴുവൻ എൽ എ ഡി സി എസ് അഭിഭാഷകർക്കും പ്രസവാനുകൂല്യം നൽകുവാൻ നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റി (നാൽസ) ഉത്തരവിട്ടത്. അവർക്ക് പ്രസവാനുകൂല്യം നിഷേധിക്കപ്പെട്ടപ്പോൾ എഡ്വിന ഇത് സംബന്ധമായി കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

എഡ്വിന ബെന്നി മികച്ച പ്രഭാഷകയും അവതാരകയും യുട്യൂബറുമാണ്. തൃശൂർ ഗവണ്മെൻ്റ് ലോ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എഡ്വിന കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി റാങ്ക് ഹോൾഡറുമാണ്. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ചടങ്ങ് ഉൽഘാടനം ചെയ്തു.
ബി.എൻ.നാഗരാജ്, സുരേഷ് എടപ്പാൾ, സുധീർ ബാബു പട്ടാമ്പി, ബിജു ആട്ടോർ എന്നിവർ പ്രസംഗിച്ചു.

Related posts

സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.

murali

ക്ഷയ രോഗം 100 ദിന ക്യാമ്പയിൻ തളിക്കുളം ഗ്രാമ പഞ്ചായത്ത് തല ഔപചാരിക ഉദ്ഘാടനം..

murali

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

murali
error: Content is protected !!