NCT
KeralaNewsThrissur News

ആംബുലന്‍സ് കിട്ടാത്താതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു.

തൃശൂർ : ആംബുലന്‍സ് കിട്ടാത്താതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. തൃശൂർ മുളങ്കുന്നതുക്കാവ് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്.

ആംബുലൻസ് കിട്ടിയില്ലെന്ന പേരിൽ അരമണിക്കൂറാണ് ഇയാളെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തിയത്. മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്. ട്രെയിന്‍ ഷോര്‍ണൂര്‍ പിന്നിട്ടതോടെയാണ് യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ഒപ്പം ഉണ്ടായിരുന്നവര്‍ ടിടിഇ അറിയിച്ചാണ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിച്ചത്.

യുവാവിന് അതിവേഗം ചികിത്സ ലഭ്യമാക്കാനായി ഒപ്പമുണ്ടായിരുന്നവര്‍ അടിയന്തര സഹായത്തിന് ഹെല്പ് ലൈന്‍ നമ്പറില്‍ അടക്കം ബന്ധപ്പെട്ടിരുന്നു. മുളങ്കുന്നത്കാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്‌ഫോമില്‍ കിടത്തി. അരമണിക്കൂര്‍ നേരം ആംബുലന്‍സ് കിട്ടാതെ യുവാവ് പ്ലാറ്റ്‌ഫോമില്‍ കിടന്നു.പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.

Related posts

കുന്നംകുളത്ത് സ്യകാര്യ ബസ് മറിഞ്ഞ് പത്തിലേറേ പേർക്ക് പരിക്ക് : ആരുടെയും പരിക്ക് സാരമുള്ളതല്ല.

murali

ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്ത് ജിപ്സി മറിഞ്ഞ് വിദ്യാർഥി മരിച്ചു.

murali

തൃശൂർ പൂരം: മദ്യം- ലഹരി വിൽപ്പന നിരോധിച്ചു.

murali
error: Content is protected !!