NCT
KeralaNewsThrissur News

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് റിട്ട. ബാങ്ക് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ.

കൊടകര : 23-11-2018 തിയ്യതി മുതൽ 15-09-2023 തിയ്യതി വരെയുള്ള കാലയളവിൽ റിട്ടയർ ബാങ്ക് മാനേജരായ കൊടകര ഗ്രീൻനഗർ സ്വദേശി കടവി വീട്ടിൽ ആന്റണി 73 വയസ് എന്നയാളിൽ നിന്ന് ഗ്രീൻ നഗറിലുള്ള വീട്ടിൽ വെച്ച് JINTHEKK FINANCE എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 13 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പലിശയോ നിക്ഷേപിച്ച തുകയെ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന്

കൊടകര പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ വെള്ളിക്കുളങ്ങര മാവിൻച്ചുവട് സ്വദേശി തെക്കുംപുറം വീട്ടിൽ ജിൻസൺ 42 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജിൻസൺ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടിപ്പ് കേസിലും വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.

കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി കെ, ജി എസ് ഐ രാധാകൃഷ്ണൻ, ജി എസ് സി പി ഒ സജീഷ്കുമാർ, മഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

ഇരിങ്ങാലക്കുടയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി സലോഷ് റിമാന്റിൽ : കൂട്ടു പ്രതികളായ അമൽ, അരുൺ എന്നിവരെ കൂടി പിടികൂടി.

murali

ഒന്നരമാസം മുൻപ് നിർമിച്ച ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫീസ് റോഡിലെ കലുങ്കിന്റെ പ്രവേശനഭാഗം തകർന്നു.

murali

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ..

murali
error: Content is protected !!