ഇരിഞ്ഞാലക്കുട ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60 വയസ്സ്) എന്നയാളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ അമൽ, അരുൺ എന്നിവരെ കൂടി തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി.
ആളൂർ വേള്ളൂക്കര വില്ലേജ് കൊറ്റനെല്ലൂർ പാണ്ടിപ്പറമ്പിൽ വീട്ടിൽ അമൽ (28 വയസ്സ്) , ആളൂർ വേള്ളൂക്കര വില്ലേജ്,കൊറ്റനെല്ലൂർ ദേശത്ത് ആലങ്ങാടൻ വീട്ടിൽ അരുൺ, (28 വയസ്സ്) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ റൌഡിയും 2024 ലും 2025 ലും കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും കാപ്പ പ്രകാരം ജയിലിലടക്കാനുള്ള നടപടി നടന്നുവരുന്നതും അഞ്ച് വധശ്രമകേസ് അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയുമായ വേളൂക്കര വില്ലേജ് ഡോക്ടർ പടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) എന്നയാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.
സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട അരുണും അമലും രാത്രി പാടത്തും കുറ്റിക്കാട്ടിലുമായി കഴിച്ചു കൂട്ടി. ഇന്ന് രാവിലെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം പിടികൂടിയത്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. 9.04.2026 തിയ്യതി വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം.
